എരുമേലി: മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന ബോര്‍ഡ് വെച്ച എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ തന്നെ മാലിന്യ നിക്ഷേപം.
പഞ്ചായത്ത് ഓഫീസ് കൂടാതെ സബ്ട്രഷറി, സഹകരണ ബാങ്ക്, ക്ലിനിക്ക് ലബോറട്ടറി എന്നിവയുടെ സമീപത്താണ് മാലിന്യ നിക്ഷേപം. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും അതിനു താഴെയാണ് മാലിന്യം തള്ളിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിനു മുമ്പിലെ മാലിന്യ നിക്ഷേപമെങ്കിലും തടയാന്‍ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















