Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ഗ്രാമപഞ്ചായത്ത്: ‘ആസൂത്രണ സമിതി’ രൂപീകരണം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:32 pm IST
in Kottayam

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച ‘ആസൂത്രണ സമിതി’ വിവാദമാകുന്നു.

2017-22 വരെ അഞ്ച് വര്‍ഷക്കാലം എരുമേലി പഞ്ചായത്തില്‍ നടപ്പാക്കേണ്ട വിവിധ വികസന പദ്ധതികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, പ്രോജക്ടുകള്‍ അടക്കം ഭരണ സമിതി സഹായിക്കാനായുള്ള ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത നടപടിയാണ് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെ താമസിക്കുന്ന പഞ്ചായത്തില്‍ ഒരാളെ പോലും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ഭരണ സമിതി തയ്യാറായില്ല. ഈ വിഭാഗത്തില്‍പ്പെട്ട സിപിഐ യിലെ പഞ്ചായത്തംഗത്തെപ്പോലും സമിതിയില്‍ നിന്നും വെട്ടിനിരത്തി. ഗ്രാമ പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാര്‍ഡില്‍ ജയിച്ച ബിജെപി അംഗത്തേയോ, പാര്‍ട്ടി പ്രതിനിധികളേയോ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ഭരണ സമിതി തയ്യാറായില്ല. ജനുവരി 19ന് ചേര്‍ന്ന കമ്മറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത 18 അംഗ ആസൂത്രണ സമിതി 20ന് തന്നെ ഉത്തരവ് നമ്പര്‍ എ3 271/17 പ്രകാരം അംഗീകരിച്ച് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള ബിജെപി, മുസ്ലീം ലീഗ് അടക്കം പാര്‍ട്ടി പ്രതിനിധികളെ സമിതിയില്‍ നിന്നും ഒഴിവാക്കി സിപിഎം പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു. നാല് ഊരുകൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ എസ്ടി പിന്നോക്ക വിഭാഗത്തിന്റെ ഫണ്ട് വകമാറ്റി ചിലവഴിക്കാനും, ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയുടെ വികസനം വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് ആസൂത്രണ സമിതിയിലെ രൂപീകരണത്തിലെ വെട്ടിനിരത്തലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 12 പേരെ സമിതിയില്‍ തെരഞ്ഞെടുക്കുന്നതിനു പകരം 18 അംഗങ്ങളെയാണ് ഭരണസമിതി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ വ്യാപാര മേഖലയില്‍ സിപിഎം നേതൃത്വം നല്‍കുന്നതടക്കം രണ്ടു കമ്മറ്റികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും, ഭരണ സമിതിക്കെതിരെ നവമാദ്ധ്യമങ്ങളില്‍ നിരന്തരം കടുത്ത വിമര്‍ശനം നടത്തുന്ന സിപിഎം നേതാവിന്റെ ഭാര്യയും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും ഉള്‍പ്പെടുത്തിയതും, കോണ്‍ഗ്രസിലെ അംഗങ്ങളെ വഴിവിട്ട് നിയമിച്ചതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ഭരണത്തിന്റെ മറവില്‍ നിക്ഷിപ്ത താത്പര്യക്കാരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ എല്‍ഡിഎഫ്, യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആരോപണമുയര്‍ന്നു.

പഞ്ചായത്തിന്റെ ഭരണ വികസന പ്രവര്‍ത്തന അനിശ്ചിതത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ വിവാദം തലപൊക്കുന്നത്. പഞ്ചായത്ത് രാജ് നിയമം കാറ്റില്‍ പറത്തി ആസൂത്രണ സമിതി രൂപീകരിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും 9ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.