പൊന്‍കുന്നം: സെന്റ്് ആന്റണീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എംബിഎ വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ 700 പേജുകളുള്ള പഠന റിപ്പോര്‍ട്ട് നാളെ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് കൈമാറും.
പൊന്‍കുന്നം ലീലാമഹല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. സമ്മേളനത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കോളജ് ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ ആമുഖ പ്രസംഗവും, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യപ്രഭാഷണവും നടത്തും.
പാനല്‍ ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളിസംഘടനകളായ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, വെല്‍ഫയര്‍, എന്‍എല്‍സി എന്നിവയുടെ സംസ്ഥാന നേതാക്കള്‍, കെപിബിഒയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
















