പാലാ: ചെക്ക്ഡാമിന്റെ സംരക്ഷണഭിത്തി തകര്‍ന്നതില്‍ പ്രതിഷേധം ശക്തം.
പേണ്ടാനംവയല്‍, ഇടനാട്, ചിറ്റാര്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനായും കാര്‍ഷികാവശ്യങ്ങള്‍ക്കായും നിര്‍മ്മിച്ച പേണ്ടാനംവയല്‍ ചെക്ക്ഡാമിന്റെ സംരക്ഷണഭിത്തിയാണ് ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകം തകര്‍ന്ന് വീണത്. വെളളം കെട്ടിനില്‍ക്കുമ്പോള്‍ മര്‍ദ്ദം നിലനിര്‍ത്തുന്നതിനായി കരിങ്കല്‍ കെട്ട് കൂടുതല്‍ ബലപ്പെടുത്തി നിര്‍മ്മിക്കേണ്ടതാണ്. എന്നാല്‍ ഇത് ഒറ്റക്കെട്ടിലാണ് നിര്‍മ്മിച്ചത്. ഇതാണ് ദിവസങ്ങള്‍ക്കകം സംരക്ഷണഭിത്തി തകരാന്‍ ഇടയാക്കിയത്.
ചെക്ക്ഡാം നിര്‍മ്മാണത്തില്‍ അപാകതയെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
















