മുളങ്കുന്നത്ത്ക്കാവ്: മെഡിക്കല്‍ കോളജ് കാന്‍സര്‍ രോഗികള്‍ക്കുള്ള റേഡിയേഷന് യന്ത്രത്തില്‍ ഫോഴ്സ് സഥാപിക്കുവാന് കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ അനുമതി ലഭിച്ചു. അഞ്ച് വര്‍ഷത്തെക്കാണ് ഫോഴ്സിന്റെ സംഭരണശേഷി നിലനില്ക്കുക. പതിനായിരം യുണിറ്റാണ് സംഭരണശേഷി. ജനുവരി 19 നാണ് ക്രേന്ദത്തിലേക്ക് അപേക്ഷ നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചത് ചരിത്രമായിരിക്കുകയാണ്. സാധരണ ഇത്തരം അപേക്ഷ നല്കിയാല് ഏറേ മാസങ്ങള്‍ കാത്തിരിക്കുകയും ചുവപ്പ്നാടയില്‍ കുരങ്ങി കിടുക്കുകയാണ് പതിവ്. കടുത്തവേദന സഹിക്കുന്ന കാന്‍സര്‍ രോഗികളുടെ പ്രശനം പെട്ടെന്ന് പരിഹരിക്കുവാനായി കേന്ദ്ര ആണവോര്‍ജ വകുപ്പ് അടിയന്തര ഉത്തരവ് നല്‍കുകയായിരുന്നു. ഫോഴ്സ് സ്ഥാപിക്കുന്നതിന് മുമ്പ് റേഡിയേഷന് യന്ത്രത്തിന്റെ അറ്റുകുറ്റപ്പണികള്‍ നടത്തണം. ഇതിനാവശ്യമായ തുക സംസ്ഥാന സര്‍ക്കാരും അനില്‍അക്കര എംഎല്‍എയും അനുവദിച്ചിട്ടുണ്ട് കഴിഞ്ഞദിവസം കേട് വന്നിരുന്ന റേഡിയേഷന് യന്ത്രം തല്ക്കാലം അറ്റകുറ്റപ്പണികള്‍ നടത്തി റേഡിയേഷന് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: