മുളങ്കുന്നത്തുകാവ്; കര്ഷികവായ്പയുടെ മറവില്‍ സ്വര്‍ണ്ണം പണയം വെച്ച് ബാങ്കുകളില്‍ നിന്ന പണം തട്ടുന്ന ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഈ വായ്പകള്‍ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും കര്‍ശനമായ നടപടികള്‍ക്ക് നീക്കം നടത്തുമെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വിയ്യൂരില്‍ നബാര്ഡിന്റെവികസന സാധ്യത വായ്പ പദ്ധതി യുടെ പുസ്തകപ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ നബാര്‍ഡ് 4700 കോടി രൂപ അടുത്തസാമ്പത്തികവര്‍ഷം കാര്‍ഷിക വായ്പനല്‍കാനായി പദ്ധതിയുണ്ടെന്ന് മന്ത്രിയെഅറിയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ നബാര്‍ഡ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.നബാര്‍ഡ് ഡി.ഡി.എം. ദീപ എസ് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: