കോടശ്ശേരി: കാരാപ്പാടം-മാരാംകോട് റോഡ് ടാറിങ്ങിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും പണി നടത്തുന്നില്ല. ദിവസത്തില്‍ നൂറ് കണക്കിന് ടിപ്പര്‍ ലോറികളുടെ അമിത പാച്ചല് മൂലം റോഡ് തകര്‍ന്ന് വീടുകളിലേയ്ക്ക് കല്ലുകള്‍ തെറിച്ചും പൊടിശല്യം മൂലവും റോഡരികിലെ വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. ക്രഷറുകാര്‍ റോഡ് നനയ്ക്കുന്നുണ്ടങ്കിലും നാട്ടുക്കാര് തൃപ്തരല്ല.
റോഡ് തകര്‍ന്നതുമൂലം ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നു ബസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം റോഡ് പണി നടത്തുവാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കാരാപ്പാടം ഉദ്ഘാടനം ചെയ്തു. കാരാപ്പാടം യൂണിറ്റ് പ്രസിഡന്റ് അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. അശോകന്, ഷാജു, മുരളി, സുബ്രമുണ്യന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: