മിഴികള്‍ മെല്ലെ തുറന്നു നീ നോക്കീ, ഈ മായാ
പ്രപഞ്ചത്തിന് കാഴ്ചകള്‍, വിസ്മയങ്ങള്‍ !
നിന് മേനി ഗാഢംപുണര്‍ന്നെന്‍ പൈതലേ ,നല്കി
നൂറുമ്മ, ഞാനെന്‍ തങ്കക്കുടത്തിനായ് !
കുഞ്ഞടി വെച്ചു നീ പിച്ച നടന്നതും, കൊച്ചരി
പല്ലുമായ്, പാല്പുഞ്ചിരി പൊഴിച്ചതും
നിന് കുഞ്ഞു മൊഴികളും, ഹൃദ്യമാം ഭാവങ്ങളും
ഭദ്രമാണാ ചിത്രം, ഈ ചിത്തത്തിലെന്നെന്നും !
ആനപ്പുറത്തേറ്റിയും,കാലിലൂഞ്ഞാലയാട്ടിയും, ഞാനാ-
വോളം കളിപ്പീച്ചീലേ? ഉല്ലസിച്ചാറാടിരസിച്ചീലേ?
അമ്പിളിമാമനെക്കാട്ടി ഞാനേറെ കഥകള്‍ മെനഞ്ഞീലേ?
കുഞ്ഞിപ്പാട്ടുകള് പാടിത്തന്നെന്നെനീയേറെ രസിപ്പിച്ചീലേ?
സ്കൂളായ് ,കലാലയ ദിനങ്ങളായ്, പിന്നെയോ
പാഠങ്ങളൊക്കെ പഠിച്ചേറെമിടുക്കനായ്
ഓരോരോ കടമ്പകള്‍ , പരീക്ഷയാം പടവുകള്‍
കടന്നെത്തി നീ ധീരനായ്, നില്പ്പൂ ഈ കളിത്തട്ടില്‍ !
നിന് ജൈത്രയാത്ര തുടരട്ടെ നിര്‍വിഘ്നം !
നിന്നിലായ് ചൊരിയട്ടെ , ദൈവകാരുണ്യ കടാക്ഷവും !
അമ്മക്കു തന് കുഞ്ഞു പൊന്കുഞ്ഞു മാത്രമല്ലവ-
നെത്രവലുതെന്നാലുമെന്നെന്നും ‘കുഞ്ഞുണ്ണി’ താന്‍ !
പ്രതികരിക്കാൻ ഇവിടെ എഴുതുക: