പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
ശമ്പളം, പെന്ഷന് എന്നിവ കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയ. ഇതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി.രണദീപ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, ജില്ലാ സെക്രട്ടറി മോഹനന്, കെഎസ്ടിഇഎസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.സി.രാജേഷ്, ജില്ലാ ട്രഷറര്‍ ശിവശങ്കരന്, പെരിന്തല്‍മണ്ണ യൂണിറ്റ് പ്രസിഡന്റ് പ്രദീപ്, എടപ്പാള്‍ യൂണിറ്റ് സെക്രട്ടറി രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: