ഇടമറ്റം: പൈകയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദേശമദ്യ വില്‍പനശാല ജനവാസ കേന്ദ്രമായ ഇടമറ്റത്തേക്ക് മാറ്റുവാനുള്ള നീക്കത്തിനെതിരെയുള്ള സമരം ശക്തമായി.
പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയിയുടെ നേതൃത്വത്തില്‍ പതിമൂന്ന് വാര്‍ഡുകളിലെയും മെമ്പര്‍മാര്‍ സമരസമിതി പ്രവര്‍ത്തകരും നിരാഹാര സമരം നടത്തി. ഉപവാസ സമരം പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയ് ഉദ്ഘാടനം ചെയ്തു.
കെസിബിസി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, സമരസമിതി കണ്‍വീനര്‍ ബാബു മേലണ്ണൂര്‍, പഞ്ചായത്തംഗങ്ങളായ ബിജു സി.ബി., മേഴ്‌സിക്കുട്ടി കുര്യാക്കോസ്, ജെസി ജോസഫ്, വിമലാ വിനോദ്, ഷിബു പൂവേലില്‍, അമ്പിളി അജി, സാജോ പൂവത്താനി, ഡിസിസിയംഗം രാജന്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
















