തൃപ്രയാര്‍: അരകിലോ കഞ്ചാവുമായി നാട്ടിക തീരദേശമേഖലയിലെ കഞ്ചാവ് വിപണനസംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. നാട്ടിക എസ്.എന്‍.ട്രസ്റ്റ് സ്കൂളിന് സമീപം വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. വലപ്പാട് കോതകുളം വട്ടപ്പരത്തി അമ്പലത്തിനു സമീപം താമസിക്കുന്ന തപന്‍ (32) ആണ് വലപ്പാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: