എരുമേലി: ഇടത്തിക്കാവ് സെന്റ് ജോസഫ് കത്തോലിക്ക ദൈവാലയത്തില്‍ നിര്‍മ്മിച്ച മതബോധന കേന്ദ്ര സമുച്ചയത്തിന്റെ കൂദാശ ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായിരിക്കും. രാജു എബ്രഹാം എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
















