പാലാ: യുവാവിനെ ബിയര്‍ കുപ്പിക്ക് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.
ഇടമറ്റം താന്നിയ്‌ക്കല്‍ അനിലിനെ (40) മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പികൊണ്ട് അടിച്ച് മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കിഴതടിയൂര്‍ കവീക്കുന്ന് കല്ലുറുമ്പില്‍ മനു കെ. രാജന്‍ (19), കിഴപറയാര്‍ ഈഴപറമ്പ് സച്ചിന്‍ സാബു (19) എന്നിവരെയാണ് പാലാ സിഐ സാബു സെബാസ്റ്റ്യന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ അടിപിടി കേസും കഞ്ചാവ് കൈവശം വെച്ചതിനും മുമ്പും കേസുകളുണ്ട്.
കഴിഞ്ഞ ഒന്നിന് രാത്രി 7.30 ഓടെ ഇടമറ്റത്ത് അനിലിന്റെ വീട്ടിലേക്കുള്ള നടപ്പുവഴിയിലാണ് സംഭവം. മുന്‍വൈരാഗ്യമുണ്ടായിരുന്ന പ്രതികള്‍ അനിലിനെ തടഞ്ഞുനിര്‍ത്തുകയും മുളകുപൊടി കണ്ണിലെറിഞ്ഞ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അനിലിന്റെ ഓട്ടോറിക്ഷയും പ്രതികള്‍ അടിച്ചുതകര്‍ത്തിരുന്നു. സാരമായി പരുക്കേറ്റ അനില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികള്‍ പാലാ സ്റ്റാന്റില്‍ എത്തിയപ്പോഴാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മനുവിനും സച്ചിനുമെതിരെ എറണാകുളം പോത്താനിക്കാട് സ്റ്റേഷനില്‍ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കേസുണ്ട്. അനിലുമായി പ്രതികള്‍ നേരെത്തെ മുതല്‍ ശത്രുതയിലായിരുന്നു. സച്ചിന്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഉപ്പ് കല്ലും മഷിയും ഒഴിച്ച് കേടുവരുത്തിയിരുന്നു. ഇത് അനിലാണ് ചെയ്തതെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്ന് പ്രതികളുടെ ബന്ധുക്കള്‍ പറയുന്നു.
അറസ്റ്റിന് പാലാ എസ്‌ഐ അഭിലാഷ് കുമാര്‍ കെ., ഓഫീസര്‍മാരായ അജേഷ്, നടരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















