പെരുവ: ഹിന്ദു ഐക്യവേദി മുളകുളം പഞ്ചായത്ത് സമിതി വിവേകാനന്ദജയന്തി ആഘോഷവും 6-ാമത് പെരുവ ഹിന്ദുമഹാസമ്മേളനവും ഇന്നും നാളെയുമായി ശ്രീനരസിംഹസ്വാമിക്ഷേത്ര മൈതാനത്ത് നടക്കും. ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അദ്ധ്യഷത വഹിക്കും.
ഫെബ്രുവരി 5ന് നടക്കുന്ന ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് 4ന് അവര്‍മ്മയില്‍ നിന്ന് ആരംഭിക്കും. 5ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ പി.റ്റി.മന്മഥന്‍ ഉദ്ഘാടനം ചെയ്യും. ഡോ. പ്രസാദ് അദ്ധ്യഷത വഹിക്കും. സ്വാമി ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തും
















