മരങ്ങാട്ടുപിള്ളി: ലേബര്‍ഇന്ത്യസ്‌കൂളിന്റെ രജതജൂബിലിആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ത്തോമസഭയിലെ വലിയമെത്രാപ്പോലീത്ത റവ.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയതിരുമേനി ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ.റാണിജോസഫ് അധ്യക്ഷയായി. സമ്മേളനത്തില്‍ ലേബര്‍ ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വപ്‌നവീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടജില്ലയില്‍ നിര്‍മ്മിക്കുന്ന മാര്‍.ക്രിസോസ്റ്റംഭവന് ഒരുലക്ഷം രൂപയുടെ ആദ്യഗഡുധനസഹായം നല്‍കി. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ കെ. എം. മാണി രജതജൂബിലിസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്‌കൂളിന്റെ 24 മത് വാര്‍ഷീകാഘോഷം തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോന്‍സ്‌ജോസഫ് എംഎല്‍എ അധ്യക്ഷനാവും. ചടങ്ങില്‍ 84-ാം ജ്ന്മദിനം ആഘോഷിക്കുന്ന മുന്‍.മന്ത്രി കെ.എം മാണിക്ക് പൗരസ്വീകരണം നല്‍കും.
ഇതോടൊപ്പം ജില്ലയില്‍ ലേബര്‍ഇന്ത്യനിര്‍മ്മിക്കുന്ന സ്വപ്‌നവീട് പദ്ധതിയുടെ ഭാഗമായി കെ.എം മാണിഭവത്തിന് ഒരുലക്ഷം രൂപയുടെ ആദ്യഗഡുധനസാഹയം ജോര്‍ജ് കുളങ്ങര നല്‍കും.
















