കറുകച്ചാല്‍ : ഐശ്വര്യ ആന്‍ഡ് ഭാഗ്യശ്രീ പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളായ റ്റി.ജി ആദിത്യദേവ് നാരായണന്‍, മീര എം. നായര്‍ എന്നിവരെ 5ന് അനുമോദിക്കും. ഉച്ചക്കഴിഞ്ഞ് 2ന് തോട്ടുപുറം ദേവിക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമ്മേളനം പഞ്ചായത്തംഗം മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
















