തലയോലപ്പറമ്പ്: മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ തലയോലപ്പറമ്പ് വടകര വരിക്കാംകുന്ന് കരുനാട്ടിപ്പറമ്പില്‍ ഷൈജുമാത്യുവിനെ ബിജെപി വെള്ളൂര്‍ പഞ്ചായത്ത് 17-ം ബൂത്ത് യോഗത്തില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗംഗാദരന്‍നായര്‍ ആദരിച്ചു. പ്രസിഡന്റ് എം. ജെ. മാത്യൂ അദ്ധ്യഷനായിരുന്നു. പ്രദീപ്കുമാര്‍, ഉണ്ണികൃഷ്ണന്‍, സുനില്‍, കണ്ണന്‍മാഷ് എന്നിവര്‍ സംസാരിച്ചു.
















