ചങ്ങനാശേരി: എബിവിപി ചങ്ങനാശേരിയില്‍ പ്രതിഷേധപ്രകടനവും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ മാനേജ്‌മെന്റിന്റെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും എസ്എഫ്‌ഐയും വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്.
















