തിരുവല്ല: മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര പടയണിയില്‍ വെള്ളിയാഴ്ച സംഹാരരുദ്രയായ നിണഭൈരവി നിറഞ്ഞാടി.
ദാരികനിഗ്രഹത്തിനുശേഷം എത്തുന്നതാണ് രക്തദാഹിയായ കാളി. ഇതിന്റെ ആവിഷ്കാരമാണ് നിണഭൈരവി എന്നാണു വിശ്വാസം.ചുവപ്പുനിറത്തിന് പ്രാധാന്യം നല്കുന്ന നിണഭൈരവിയുടെ വരവിന് തൊഴുകൈകളോടെ ഭക്തജനങ്ങള്‍ കാത്തിരുന്നു.
വടക്കന്‍ സമ്പ്രദായത്തില്‍ ചുവടുവെക്കുന്ന നിണഭൈരവിയില് കാളിയുടെ ജനനംമുതല്‍ ദാരികനിഗ്രഹംവരെയുള്ള കഥകള്‍ അരങ്ങിലെത്തി.
മൂന്നു താളഘടനയില്‍ തുള്ളിയ കോലം രാത്രി വൈകിയാണ് കളമൊഴിഞ്ഞത്.30 മുതല്‍ നടന്ന് വന്ന ദേശീയ പടയണി മഹോത്സവം ഇന്ന് രാത്രി മംഗളഭൈരവിയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: