ഭോപ്പാല്‍: മധ്യപ്രദേശിലെ ദേവാസില്‍ രണ്ടാനച്ഛനില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വീട്ടുമതിലില്‍ ചോക്കു കൊണ്ടെഴുതി രണ്ട് സഹോദരിമാര്‍. ഒമ്പതും 11ഉം വയസുള്ള രണ്ടാനച്ഛനില്‍ നിന്നുള്ള കൊടിയ പീഡനങ്ങള്‍ താങ്ങാനാകാതെ മരിച്ചുപോയ അമ്മയോടുള്ള പരാതിയായും തിരിച്ചുവരാനും ആവശ്യപ്പെട്ടാണ് എഴുതിക്കൊണ്ടിരുന്നത്.
അമ്മയില്ലാതെ ഞങ്ങള്‍ അപൂര്‍ണ്ണമാണ്. തങ്ങളുടെ അഭിമാനം സംരക്ഷിക്കണം. എന്തിനാണ് ഈ നരകത്തില്‍ ഉപേക്ഷിച്ച് യാത്രയായത്. എന്താണ് ഞങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് അറിയാമോ, അച്ഛനെ പ്രതിരോധിക്കാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കണേയെന്നുമാണ് ഇവര്‍ ചുവരില്‍ എഴുതിയിട്ടുള്ളത്. രണ്ടാനച്ഛനില്‍ നിന്നുള്ള പീഡനത്തെ കുറിച്ച് നിരവധി തവണ ബന്ധുക്കളേയും അയല്‍വാസികളേയും അറിയിച്ചിട്ടും ഫലമില്ലാതായതിനെ തുടര്‍ന്ന് സഹോദരിമാര്‍ ഇവയെല്ലാം ചുവരില്‍ കുറിക്കുകയായിരുന്നു.
ഇവരുടെ വീടിന് അടുത്തുകൂടെ പോയ ഒരു വഴിപോക്കന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരെ സ്‌കൂളില്‍ അയയ്‌ക്കാതെ വീടിനടുത്തുള്ള കാട്ടില്‍ ജോലിക്ക് അയച്ചിരിക്കുകയായിരുന്നതിനാല്‍ പുറം ലോകം ഇതേക്കുറിച്ചറിയാന്‍ വൈകി. അഞ്ചുമാസം ല്‍ ഇയാള്‍ കുട്ടികള്‍ പീഡിപ്പിക്കാന്‍ തുടങ്ങി. വലുതാകുമ്പോള്‍ നിനക്ക് എന്തായാലും ഒരാളുമായി ലൈംഗിക ബന്ധമുണ്ടാകും അതിപ്പോള്‍ ഞാന്‍ ആയിക്കൂടെ എന്നും ഇയാള്‍ മൂത്തകുട്ടിയോട് ചോദിച്ചിരുന്നു.
മൂത്തപെണ്‍കുട്ടിയെ ഇയാള്‍ പതിവായി ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും നിരവധി വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിനുമേല്‍ ഷോളുകൊണ്ട് വലിച്ചുകെട്ടിയുമാണ് കുട്ടി പീഡനത്തില്‍ നിന്നും രക്ഷ നേടിയിരുന്നത്. ഇതുകൂടാതെ ഇളയകുട്ടിയെ മര്‍ദ്ദിക്കാറുമുണ്ടെന്ന് ഇരുവരും പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ പോലീസ് സംരക്ഷണയില്‍ അഭയകേന്ദ്രത്തിലാണ്.
















