Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പദ്ഘടനയുടെ സമൂല പരിവര്‍ത്തന ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 12:59 am IST
in Kerala

കേന്ദ്രബജറ്റ് ഏതൊരു വര്‍ഷത്തെയും ബജറ്റിനേക്കാള്‍ മികച്ചതാണ്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ താഴേത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുത്ത് അതിന്റെ ഒരു സമൂല പരിവര്‍ത്തനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ ബജറ്റ്. ഇതുവരെയുള്ള ബജറ്റുകളെല്ലാം തലേവര്‍ഷത്തെ ബജറ്റ് കണക്കുകളില്‍ ചില കൂട്ടലും കുറച്ചിലും നടത്തി തികച്ചും യാന്ത്രികമായി രൂപപ്പെടുത്തിയതായിരുന്നു.

മുന്നോട്ടുള്ള സാമ്പത്തിക പരിവര്‍ത്തനത്തില്‍ വളരെ അനിവാര്യമായ ഒരു കാര്യമാണ് സമാന്തര അഥവാ ഷാഡോ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുക എന്നത്. ഈ വര്‍ഷത്തെ ബജറ്റിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത ഒരു പ്രധാന തീരുമാനം ആ മേഖലയിലായിരുന്നു. ഉയര്‍ന്ന മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിലൂടെ സര്‍ക്കാരിന് ഈ ദിശയില്‍ ഏറെ ദൂരം മുന്നോട്ടുപോകുവാന്‍ സാധിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ബാങ്കിംഗ് ചാനലിലേക്ക് തിരിച്ചെത്തുകയുണ്ടായി. അതില്‍ എത്രഭാഗം സമാന്തര സമ്പദ്‌വ്യവസ്ഥയില്‍ നിന്നാണ് എന്നുള്ളത് വരുമാനനികുതി വിഭാഗത്തിന്റെ തുടര്‍നടപടികള്‍ തീര്‍പ്പാക്കുന്നതാണ്.

തീര്‍ച്ചയായും നോട്ടസാധുവാക്കല്‍ സാധാരണ ജനതയില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമായി സൃഷ്ടിച്ചിട്ടുണ്ട്. അത് ഒരുപരിധിവരെ ഭാരതത്തിലെ 93 ശതമാനം കൂടുതല്‍ വരുന്ന അസംഘടിത മേഖലയെ സ്പര്‍ശിച്ചതുമാണ്. ഈ ബജറ്റ് ഇതിനെല്ലാം ഒരു പരിഹാരമെന്നോണം ഗ്രാമീണ മേഖലയെയും കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസന മേഖലക്കും വളരെയധികം പ്രാധാന്യം നല്‍കുന്നു. അങ്ങനെ ഒരു ദീര്‍ഘകാല വികസന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു.

ഭാരതത്തിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാര്‍ഷിക കേന്ദ്രീകൃതമാണ്. ഇതു മുഴുവന്‍ ഗ്രാമീണ മേഖലയുടെ തൊഴില്‍മാര്‍ഗവും വരുമാനമാര്‍ഗവുമാണ്. ഈ വര്‍ഷത്തെ പ്രതീക്ഷിത ബജറ്റ് ചെലവായ 21.47 ലക്ഷം കോടി രൂപയില്‍ ഏകദേശം 10 ശതമാനം വരുന്ന 1.87 ലക്ഷം കോടി കാര്‍ഷിക ഗ്രാമീണ അനുബന്ധ മേഖലകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കാര്‍ഷിക വായ്‌പക്കായി മാത്രം 10 ലക്ഷം കോടി രൂപയാണ് വകവച്ചിരിക്കുന്നത്. ഇത് കാര്‍ഷിക വളര്‍ച്ചയില്‍ 4.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

മറ്റൊരു പ്രധാന മേഖല അടിസ്ഥാന സൗകര്യ വികസനമാണ്. ഇതിലേക്കായി 3.96 ലക്ഷം കോടി രൂപ വകവച്ചിരിക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ വികാസത്തിന് വളരെയധികം സംഭാവന ചെയ്യുന്നതാണ്. അടിസ്ഥാന സൗകര്യ വികസനം വളരെയധികം പ്രാധാന്യം കുറച്ച് കണക്കിലെടുത്ത ബജറ്റുകളാണ് ഇതിനുമുന്‍പ് ഉണ്ടായിട്ടുള്ളത്. ഗ്രാമീണ മേഖലയിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുവാന്‍ വളരെ കാലതാമസം വരുന്നത് അതിന്റെ വിപണിമൂല്യത്തെ ബാധിക്കുന്നതാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫലവര്‍ഗങ്ങളും പച്ചക്കറികളും 40 ശതമാനത്തിലേറെ പാഴായിപോകുന്നുണ്ടെന്നാണ്.

ഇപ്പോള്‍ സമ്പദ്ഘടനയിലുള്ള കള്ളപ്പണത്തെ വരുതിയിലാക്കാന്‍ നോട്ടസാധുവാക്കല്‍ സഹായകമാണ്. പക്ഷേ ഇനിയും അത് വളര്‍ന്ന് വലുതാകാതിരിക്കാന്‍ നോട്ടുപയോഗിച്ചുള്ള ഇടപാടുകള്‍ 3 ലക്ഷം രൂപക്ക് മുകൡ വിലക്കിയത് വളരെയധികം പ്രശംസാര്‍ഹമാണ്. ഇത് വലിയൊരു പരിധിവരെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഭീകരതയെ വരുതിയിലാക്കാന്‍ സാധിക്കും.

മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഡിജിറ്റല്‍ ഇന്ത്യ പ്രോത്‌സാഹിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു. ആധാര്‍ ബന്ധിതമായ ഇടപാടുകള്‍ ഇനിയും വളരെ ഗുണപ്രദമായ മാറ്റങ്ങള്‍ സമ്പദ്ഘടനയില്‍ തീര്‍ച്ചയായും സൃഷ്ടിക്കുന്നതാണ്. അഴിമതിയും അതിന്റെ വിപത്തുകളും നമ്മുടെ സമ്പദ്ഘടനയെ എന്നും പിറകോട്ടു വലിച്ചിട്ടേയുള്ളൂ. ആ ദിശയിലുള്ള പ്രധാന തീരുമാനമാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് വ്യക്തികളില്‍ നിന്നും പണമായി 2000 രൂപ മാത്രമേ സംഭാവന വാങ്ങാവൂ എന്നത്. അതിനു മുകളിലുള്ള സംഭാവനകള്‍ ചെക്കുകളായോ ഡിജിറ്റല്‍ ഇടപാടുകളായോ സ്വീകരിക്കാവൂ എന്ന നിബന്ധന സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ആദ്യപടിയാണ്. കൂടാതെ സംശുദ്ധ രാഷ്‌ട്രീയ സംവിധാനത്തിന് രാഷ്‌ട്രത്തെ മുന്നോട്ടുനയിക്കുവാന്‍ സാധിക്കൂ എന്ന തിരിച്ചറിവ് ഇതില്‍ സ്പഷ്ടമാണ്.

ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എന്നത് വളരെയധികം സ്തുത്യര്‍ഹമാണ്. ഇത് ഡിജിറ്റല്‍ ഇന്ത്യ എന്നുള്ള ആശയ ആവിഷ്‌കാരത്തിന് വളരെയധികം പ്രയോജനപ്പെടും.

ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖക്ക് മുകളിലെത്തിക്കുക എന്നത് സാമൂഹിക രംഗത്തെ ഒരു മികച്ച കാല്‍വയ്‌പാണ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിട പദ്ധതികളും അവ സൗകര്യപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കും ഈ ബജറ്റില്‍ ഗണനീയമായ വിഹിതം മാറ്റിവച്ചിട്ടുണ്ട്.

സാമൂഹ്യമേഖലയില്‍ ചെലവഴിക്കാനായി മാറ്റിവച്ചത് 1.94 ലക്ഷം കോടി രൂപയാണ്. മറ്റനവധി മേഖലകളും വളരെ ഗൗരവമായി സ്പര്‍ശിച്ചിട്ടുള്ള ഒരു ബജറ്റാണ് ഇത്തവണത്തേത്. അതില്‍ പ്രധാനം ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമാണ്. അന്താരാഷ്‌ട്ര തലത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം ആരോഗ്യമേഖലയില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്.

സെക്കന്ററി സ്‌കൂള്‍ തലത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും ഗുണമേന്മ ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. കാര്‍ഷികസമൂഹം, സാധാരണക്കാരായ ജനങ്ങള്‍, ഗ്രാമീണ മേഖല, വിദ്യാസമ്പന്നരായ യുവജനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ ഇക്കോണമി, പൊതുസേവനരംഗം, മികവുറ്റ സാമ്പത്തിക മാനേജ്‌മെന്റ്, നികുതി സമ്പ്രദായത്തിലെ മാറ്റങ്ങള്‍ എന്നീ പത്ത് മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഇൗ ബജറ്റ് ഭാരതത്തിന്റെ സമ്പദ്ഘടനയില്‍ ചരിത്രം തിരുത്തിക്കുറിക്കുന്ന സമഗ്ര വികസനത്തിന്റെ ഒരു ബജറ്റാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.