വൈക്കം: ടിവിപുരം പഞ്ചായത്തില്‍ അറുപതാം നമ്പര്‍ അംഗന്‍വാടിയിലെ അധ്യാപക നിയമനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അനധികൃതമായ ഇടപെടലില്‍ പ്രതിഷേധിച്ച് ടിവി പുരം പത്താം വാര്‍ഡ് മെമ്പര്‍ ഗീത ജോഷി സത്യഗ്രഹം ആരംഭിച്ചു. രാത്രി വൈകിയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മെമ്പറുമായി ചര്‍ച്ച നടന്നു വരികയാണ്. സംഭവമറിഞ്ഞ് നിരവധി ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തടിച്ചുകൂടി.
















