കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആം ആദ്മി ബീമാ യോജനാ (ആബി)പദ്ധതി പ്രകാരമുള്ള 1200 രൂപാ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2015-16, 2016-17 വര്‍ഷങ്ങളില്‍ രജിസ്്റ്റര്‍ ചെയ്ത അപേക്ഷകരുടെ 9മുതല്‍ 12വരെ ക്ലാസുകളില്‍ പഠിക്കുന്ന പരമാവധി രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനായുള്ള അപേക്ഷാ ഫോം അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് വാങ്ങി പഠിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകന്റെ സാക്ഷ്യപത്രം, ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, പോളിസി സര്‍ട്ടിഫിക്കേറ്റ് എന്നിവയ്‌ക്കൊപ്പം പൂരിപ്പിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ തിരികെ നല്‍കേണ്ടതും അപേക്ഷ ഫീസായി 15രൂപ ഒടുക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 15.
















