കോഴഞ്ചേരി: വിവാഹത്തിനു ശേഷം വരനെയും വധുവിനെയും ആന വരന്റെ വീട്ടിലേക്ക് ആനയിച്ചത് വേറിട്ടൊരു കാഴ്ചയായി. ചെറുകോല്‍ കൂരാനത്ത് മലയില്‍ മാധവനിവാസില്‍ ബിജു വി.നായരുടെയും ചെറുകോല്‍ മേലേകൂറ്റ് വിദ്യാഭവനില്‍ ആശാ വി.നായരുടെയുമാണ് വിവാഹം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നത്. വിവാഹത്തിന് ശേഷം ബിജുവിന്റെ ഉടമസ്ഥതയിലുള്ള പാര്‍വ്വതി എന്ന ആന വരനെയും വധുവിനെയും വരന്റെ വീട്ടിലേക്ക് സ്വീകരിച്ച് ആനയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: