പത്തനംതിട്ട: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക, അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം റദ്ദാക്കുക, എം-പാനല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുക, സുശീല്‍ ഖന്ന റിപ്പോര്‍ട്ട് തള്ളിക്കളയുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറര്‍ ആര്. വിനോദ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റ്റി. സിന്ധു, ജില്ലാ സെക്രട്ടറി പി. ബിനീഷ്, റ്റി. അശോക് കുമാര്‍, റ്റി.എസ്. ഹരികുമാര്‍, യൂണിറ്റ് ഭാരവാഹികളായ എസ്. സുനില്‍ കുമാര്‍, ജി. മനോജ്, പി.കെ. മദനകുമാര്‍, വി.ആര്. രാജേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: