ഓമല്ലൂര്‍: പിടക്കോഴി ഒരു ദിവസം എത്ര മുട്ടിയിടുമെന്ന് ചോദിച്ചാല്‍ ഒന്ന് എന്ന സാധാരണക്കാരുടെ ഉത്തരത്തിന് വ്യത്യസ്ഥമായി എട്ടാം ക്ലാസുകാരന് അമല്‍ എസ്.ബൈജു രണ്ടെന്ന് ഉത്തരം പറയും. ഇത് തെറ്റാണെന്ന് അമലിന്റെ അദ്ധ്യാപകര്‍ക്കും പറയാനാകില്ല. കാരണം അമലിന് സ്കൂളില്‍ നിന്നും കിട്ടിയ കോഴി ദിവസം രണ്ടുമുട്ടയിട്ട് പതിവുമാമൂലുകള് തെറ്റിച്ചു. ഒരു മുട്ടയാണിടുന്നതെങ്കില് അതില്‍ രണ്ട് മഞ്ഞക്കരുവും കാണും.
ഓമല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പറയനാലി ജ്യോതി ഭവനില്‍ അമല്‍ എസ്.ബൈജു. സ്കൂളില്‍ നിന്നും കിട്ടിയ നാലു കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്തപ്പോള്‍ മൂന്നെണ്ണം പൂവനും ഒന്ന് പിടക്കോഴിയുമാണ്. ഈ പിടക്കോഴിയാണ് കഴിഞ്ഞ ദിവസം മുട്ടയിട്ടപ്പോള്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടു മുട്ടകള്‍ ഇട്ടത്. രണ്ട് ദിവസം കഴിഞ്ഞിട്ട മറ്റൊരു വിട്ട സാമാന്യത്തിലധികം വലിപ്പമുള്ളതായിരുന്നു. കഴിഞ്ഞദിവസം ഇത് പുഴുങ്ങി നെടുകേ മുറിച്ചപ്പോഴാണ് രണ്ട് മഞ്ഞക്കരു കണ്ടത്. സാധാരണ കോഴികളുടെ രീതിയില്‍ നിന്നും വ്യത്യസ്ഥമായുള്ള അമലിന്റെ കോഴി അയല്‍വാസികളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: