കോട്ടയം: സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവേശ്വരന്റെ പേരില്‍ പഠനഗവേഷണകേന്ദ്രം സ്ഥാപിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബസവസമിതി സംസ്ഥാന ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കുറിച്ചിയില്‍ സമിതിയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന പി. ശങ്കരപിള്ള സംഭാവനയായി നല്‍കിയ 17 സെന്റ് സ്ഥലം ഇതിലേക്കായി വിട്ടുനല്‍കാമെന്നും സമ്മേളനം തീരുമാനിച്ചു.
സമ്മേളനം ദേശീയ പ്രസിഡന്റ് അരവിന്ദ് ജെത്തി ഉത്ഘാടനം ചെയ്യും. ഏപ്രില്‍ 29ന് ബസവ ജയന്തി ആഘോഷങ്ങളും ബസവേശ്വരന്റെ 2500 വചനങ്ങളുടെ പ്രദര്‍ശനവും ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് ഉത്ഘാടനം ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നുവെന്ന് ആക്ടിങ് രാഷ്‌ട്രപതിയുടെ മകന്‍കൂടിയായ അരവിന്ദ് ജെത്തി അറിയിച്ചു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി നാഗസാന്ദ്ര ജംഗമ മഠാധിപതി സിദ്ധലിംഗ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ആക്ടിങ് ജന. സെക്രട്ടറി മനോജ് ചെങ്ങന്നൂര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ചന്ദ്രശേഖരയ്യ ബംഗളൂരു, പി.കെ. വിജയന്‍, കെ. കുശലന്‍, അജിത്കുമാര്‍, ഡോ. സുമേഷ് മൂക്കന്നൂര്‍, സുജിത്ത് കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
















