കോട്ടയം: തൊഴില്‍ നിയയമനങ്ങളില്‍ വിധവകള്‍ക്കും മക്കള്‍ക്കും 10ശതമാനം സംവരണം നല്‍കണമെന്ന് വിധവാ വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.വനജ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിധവാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, വിവാഹ ധനസഹായം ഏര്‍പ്പുടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിവാഹത്തിന് താല്‍പര്യമില്ലാത്തവര്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ തുടങ്ങിയവര്‍ക്ക് സംഘടനയില്‍ അംഗമാകാമെന്നും അവര്‍ പറഞ്ഞു. വിധവാ വെല്‍ഫെയര്‍ സൊസൈറ്റി അംഗങ്ങളായ കെ. ഓമന, ശ്രീലത, അമ്പിളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















