കോട്ടയം: മുളക്കുളം, കടുത്തുരുത്തി വില്ലേജുകളിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ 3 മാസം കൂടി അനുവദിക്കണമെന്നും, റീസര്‍വേയ്‌ക്കായി നിയോഗിച്ച ജീവനക്കാരെ മാറ്റുന്ന നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും മുളക്കുളം വില്ലേജ് വികസനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മൂവാറ്റുപുഴ ആറിലേക്കു ഉപ്പുവെള്ളം കയറുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ കെ.പി. ജോസഫ്, കണ്‍വീനര്‍ ബേബി മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
















