കുറവിലങ്ങാട്: കാണക്കാരിയില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെ കാറില്‍ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കള്‍ കുറവിലങ്ങാട് പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി തോട്ടിമലയില്‍ അച്ചു സന്തോഷ് (20) ആര്‍പ്പൂക്കര വില്ലൂന്നി ചിറയ്‌ക്കല്‍ കെന്‍സ് സാബു (22) എന്നിവരെയാണ് കുറവിലങ്ങാട് എസ്‌ഐ കെ.എസ് ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. പിടിയിലായവരില്‍നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് കാണക്കാരി റയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. പോലീസിനെ കണ്ട് വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതില്‍ കെന്‍സ് സാബുവിനെ നേരത്തെ മൊബൈല്‍മോഷണക്കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു വണ്ടിപ്പെരിയാറില്‍ ഇയാള്‍ക്കെതിരെ എക്‌സൈസും കേസ് എടുത്തിട്ടുണ്ട് ഏറ്റുമാനൂര്‍സ്റ്റേഷനിലും ഇവര്‍ക്കെതിരെ അടിപിടികേസുകളുണ്ട് പാലാകോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരുടെ സംഘവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ അന്വേഷിക്കുന്നതായി എസ്‌ഐ കെ.എസ് ജയന്‍ പറഞ്ഞു.
















