തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നായി മുക്കാല്‍ കോടി രൂപയോളം തട്ടിയ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. നെടുമ്പ്രം വാളകത്തില്‍ പാലത്തിന് സമീപം കൃപാ ഭവനില്‍ ഷാജി പി ജോണ്‍ (51) ആണ് അറസ്റ്റിലായത്.
തിരുവല്ലയിലെ ഓഫിസില്‍ നിന്നും തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ നിന്നുമായി 17 പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
നഗരത്തിലെ സി.വി.പി സിറ്റി ടവര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഡ്രീം ലാന്റ് എന്റര്െ്രെപ സസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍. എന്‍ജിനിയറിംഗ് ബിരുധധാരികളാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി എന്‍ജിനിയറിംഗ് ബിരുധധാരികളെ ആവശ്യമുണ്ടെന്ന് കാട്ടി ഓണ്‍ലൈനിലും ചില മാസികകളിലും പരസ്യം നല്കി ആയിരുന്നു ഇയാള്‍ ഇരകളെ വലയില്‍ വീഴ്ത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തും. തുടര്‍ന്ന് ജോലി വാഗ്ദാനം നല്കി അഡ്വാന്‍സ് ഇനത്തില്‍ ആദ്യ ഗഡു കൈപ്പറ്റും. പിന്നീട് മെഡിക്കല്‍ പരിശോധനക്ക് ചെന്നൈയില്‍ അയക്കും മുമ്പ് വീണ്ടും തുക ഈടാക്കും. തുടര്‍ന്ന് ചിലര്‍ക്ക് കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാജ വിസയും മറ്റ് രേഖകളും നല്കി അയച്ചു. വ്യാജ വിസയുമായി വിദേശത്തെത്തിയ യുവാക്കളെ എംബസികള്‍ തിരികെ നാട്ടിലേക്ക് അയച്ചു. തുടര്‍ന്ന് തിരികെ എത്തിയവര്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏഴ് ലക്ഷം രൂപ വരെ നഷ്ടമായ വരും കൂട്ടത്തിലുണ്ട്. ഇയാള്‍ക്കെതിരെ കൂടുതല്‍ പേര് രംഗത്തെത്താന്‍ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു. തിരുവല്ല ശെ ബി. വിനോദ് കുമാര്‍, അഡീഷണല്‍ ശെ സോമന്, ജൂണിയര്‍ എസ് ഐ മാരായ ഹക്കിം, പ്രകാശ്, ഷാഡോ പോലീസ് അംഗങ്ങളായ അജി, വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: