കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല ജനവാസകേന്ദ്രമായ പുളിമാവിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരായ സമരം എട്ടാം ദിവസത്തിലേക്ക്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാള്‍ക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് മദ്യവില്‍പ്പനശാല തുറക്കുന്നത്. ഇതിനുതൊട്ടടുത്താണ് മാനസികരോഗികളെ പാര്‍പ്പിക്കുന്ന ആശ്രയകേന്ദ്രവും, വൃദ്ധസദനവും സ്ഥിതിചെയ്യുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഈ പ്രദേശം കുടിയന്മാരുടെ കൂത്തരങ്ങാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
മദ്യവില്‍പനശാലക്കെതിരായ സമരത്തിന് കേരളകോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബാലു ജി.വെള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ബോബി മാത്യു, സെക്രട്ടറി വി. എന്‍. രാജേഷ്, റോബി മറ്റപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
















