രാമപുരം: വെള്ളിലാപ്പിള്ളി കോളനി കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം സ്ത്രീകളേയും, കുട്ടികളേയും ഭീതിയിലാഴ്‌ത്തുന്നു.
വൈകുന്നേരമായാല്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടമാണ്. അടിപിടിയും, മോഷണവും നിത്യ സംഭവമാണ്. കഞ്ചാവിന്റെയും, മയക്കുമരുന്നിന്റെയും കേന്ദ്രമായി കോളനി പ്രദേശം മാറിയിരിക്കുകയാണ്. കോളനിക്കകത്ത് മദ്യവില്‍പ്പനയുമുണ്ട്. സ്ത്രീകളും കുട്ടികളും വൈകുന്നേരമായാല്‍ ഭയം മൂലം പുറത്തിറങ്ങുന്നില്ല.
ഒരുപറ്റം യുവാക്കള്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി ആപണംകൊണ്ട് പകല്‍ സമയങ്ങളില്‍ ചീട്ടുകളിയും, മദ്യപാനവുമാണ്. സമീപത്തെ ജനങ്ങള്‍ ഭയം മൂലം ഇവര്‍ക്കതിരെ പരാതികൊടുക്കുവാന്‍ പോലും മടിയ്‌ക്കുകയാണ്.
ആരെയെങ്കിലും ഇവരുടെ വിളയാട്ടം ചോദ്യം ചെയ്യുകയോ, പരാതിപ്പെടുകയോ ചെയ്താല്‍ അവരെ പരസ്യമായി മര്‍ദ്ദിക്കുമെന്ന അവസ്ഥയാണ്. നിരവധി കേസുകളാണ് രാമപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്തകാലത്താണ് ഇത്തരം സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായത്.
















