കുന്നംകുളം : പാറന്നൂര്‍ ബസ്സ് സ്റ്റോപ്പിനു സമീപത്ത് റോഡിന്റെ വശമിടിഞ്ഞ് ചരക്ക് ലോറി മറിഞ്ഞു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് കരിയുമായി പോവുകയായിരുന്ന ലോറി വയലിനോട് ചേര്‍ന്നുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി അവിനാശ്(28)നെ പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ച 2.30 ഓടെയാണ് അപകടം ഉണ്ടായത്. ഇവിടെ റോഡിന് വീതി കുറവാണെന്നതും, റോഡിനു വശത്ത് പുല്ലുകള്‍ നിറഞ്ഞ് നില്‍ക്കുന്നത് മൂലം റോഡ് ശരിയായി കാണാതിരുന്നതുമാണ് അപകടകാരണം. കേച്ചേരി ചൂണ്ടല്‍ റോഡില്‍ നിരന്തരം അപകടമുണ്ടാകുന്നുണ്ടെങ്കിലും റോഡിടിഞ്ഞു അപകടം ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: