കാഞ്ഞങ്ങാട്: ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലോ അക്കാദമിക്ക് മുന്നില്‍ സമരം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ തല്ലി ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയാണ്. സിപിഎം നേതാക്കള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കുകയായിരുന്നു.
സിപിഎമ്മിനെ പോലെ എസ്എഫ്ഐയെയും മാനേജ്മന്റ് വിലക്കെടുത്തിരിക്കുകയാണ്. ശക്തമായി സമരം ചെയ്യുന്ന നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെയാണ് തല്ലി ചതച്ചത്. ഇത്രയും വലിയ മര്‍ദ്ദനം അഴിച്ചു വിട്ടത് സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമായാണ്. സിപിഎം പോലീസിനെ ഉപയോഗിച്ച് സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത് പ്രതിഷേധാര്‍ഹമാണെന്നും ശ്രീകാന്ത് പറഞ്ഞു.
പ്രകടനത്തിന് ജില്ല സെക്രട്ടറി എം.ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.മധു, മണ്ഡലം ജന.സെക്രട്ടറി മനുലാല്‍ മേലത്ത്, സെക്രട്ടറി അശോകന് മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ.കൃഷ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കുമാര്‍, ഉണ്ണികൃഷ്ണന് കല്യാണ്‍റോഡ്, എച്ച്.ആര് ശ്രീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉദുമ: ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കത്ത് നടന്ന പ്രകടനത്തിന് ജില്ല വൈസ്.പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബു രാജ്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എം.സദാശിവന്, എ.മുരളീധരന്, ടി.എംമണികണ്ഠന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നീലേശ്വരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നീലേശ്വരത്ത് വന്‍ പ്രകടനം നടത്തി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഇനിയും അക്രമം തുടര്‍ന്നാല്‍ കേരളമൊഴിച്ച് മറ്റ് പ്രദേശങ്ങളില്‍ സിപിഎം യോഗം ചേരണമെങ്കില്‍ ഇനി കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അനുവാദം വാങ്ങേണ്ടി വരുമെന്ന് പിണറായി വിജയന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പു നല്കി. ഉമ്മന്‍ചാണ്ടിയെ സരിത നായര്‍ വരുതിയില്‍ നിര്‍ത്തിയത് പോലെ ലക്ഷമി നായര്‍ പിണറായി വിജയനെ കുരുക്കിയിരിക്കുകയാണ്.
നഗരസഭ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി, യുവമോര്‍ച്ച നേതാക്കളായ വെങ്ങാട്ട് കുഞ്ഞിരാമന്, പി.മോഹനന്, ടി.രാധാകൃഷ്ണന്, വി.കൃഷ്ണകുമാര്‍, പി.കൃഷ്ണകുമാര്‍, അഡ്വ.ഉണ്ണികൃഷ്ണന്, ബിജു പാലാത്തടം, ബാലകൃഷ്ണന് മൂന്നാം കുറ്റി എന്നിവര്‍ സംസാരിച്ചു. കോണ്‍മെന്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡില്‍ അവസാനിച്ചു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്കുമാര്‍ കെ.ശശിധരന്, കെ.കുഞ്ഞിരാമന്, മനോഹരന് കുവ്വരത്ത്, ഇ.രാമചന്ദ്രന് എന്നിവര്‍ നേതൃത്വവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: