കാഞ്ഞങ്ങാട്: വധിക്കാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസ്സില് പ്രതി ചേര്‍ക്കപ്പെട്ട 14 ബിജെപി പ്രവര്‍ത്തകരെ ഹോസ്ദുര്‍ഗ്ഗ് സെഷന് കോടതി (1) വെറുതെ വിട്ടു. കൂട്ടക്കനിയിലെ ബിജെപി പ്രവര്‍ത്തകരായ രാമചന്ദ്രന്, ബാലകൃഷ്ണന്, എ.മണികണ്ഠന്, മണികണ്ഠന് കുഞ്ഞച്ചന് വളപ്പ്, വിജയന്, രാജന്, സന്ദീപ്, ഭാസ്കരന്, ബിജു, ചുള്ളി രാജന്, ശ്രീജിത്ത്, സുധാകരന്, കൊലത്തുങ്കാല് മണികണ്ഠന്, അനില്‍ കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. 2008 സെപ്തംബര്‍ 11 ന് രാത്രി മണിക്ക് കീക്കാന്‍ വില്ലേജിലെ കൂട്ടക്കനി എന്ന സ്ഥലത്ത് വെച്ച് കൂട്ടക്കനി ഉദയാ ക്ലബിന്റെ ഓണാഘോഷ പരിപാടി കഴിഞ്ഞ് തിരിച്ച് വരികയയിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുരേഷ്, സുഭാഷ്, സുമേഷ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി മാരകായുധമായ വടി വാള്‍കൊണ്ട് ഇരുകാലുകള്‍ക്ക് വെട്ടിയും ഇരുമ്പ് വടികൊണ്ട് കൈക്കടിച്ച് എല്ല് പൊട്ടിച്ചും എന്നും മറ്റുമുള്ള സെഷന് 143, 147, 148, 324, 326, 307 എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 13 സാക്ഷികളെ പ്രോസിക്യൂഷന് ഭാഗം വിസ്തരിച്ചു. കേസിനാസ്പദമായ സംഭവം തെളിയിക്കാന്‍ സാക്ഷികള്‍ക്ക് സാധിച്ചില്ല. ഭരണ സ്വധീനം ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്നും പ്രതികളായി ആരോപിക്കപ്പെട്ടവര്‍ പാര്‍ട്ടി തീരുമാന പ്രകാരം ഉണ്ടാക്കിയ പ്രതിപട്ടിക ആയതിനാലും എഫ്ഐആര്‍ ഹാജരാക്കാന്‍ വൈകിയതുമാണ് കേസ്സ് നിലനില്‍ക്കാത്തതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എ.മണികണ്ഠന്, ആര്.സതീന്ദ്രന്, ശിഖ എന്നിവരുടെ വാദം അംഗീകരിച്ചു കൊണ്ട് കോടതി വെറുതേ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: