തിരുവല്ല:മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പടയണി ഉത്സവത്തിന് ചൂട്ട് വെയ്പ്പ് നടന്നു.വിവിധ കരകളിലെ ഗുരുക്കന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന ദേശീയ പടയണിക്ക്്്്്്്്്്്്്് ആശാന് പ്രസന്നകുമാര്‍ തത്ത്വമസി ചൂട്ട് വെച്ചു.ശ്രീവല്ലഭക്ഷേത്രത്തില്‍നിന്ന് ആചാര വിധി പ്രകാരം എതിരേറ്റ ചൂട്ടിലേക്ക് അഗ്നി പകരുന്നതിന് നിരവധി ഭക്തജനങ്ങള്‍ സാക്ഷികളായി.
മേല്‍ശാന്തി ശങ്കരന് നമ്പൂതിരി ചടങ്ങുകളില്‍ കാര്‍മ്മികത്വം വഹിച്ചു.തപ്പും,പാട്ടും ഉണര്‍ന്നതോടെ ചൂട്ടുപടയണിയില് നാടുണര്‍ന്നു.ഇന്ന് മുതല്‍ എഴുതി തുള്ളല്‍ തുടങ്ങും. വൈകീട്ട് 6.30ന് മുതിര്‍ന്ന ആശാന്മാരെ ആദരിക്കുന്ന സമ്മേളനം കുടുംബക്കോടതി ജഡ്ജി കെ.ധര്മജന് ഉദ്ഘാടനം ചെയ്യും. നാടന്‍കലാ അക്കാദമി ചെയര്മാന് സി.ജെ.കുട്ടപ്പന് പുരസ്കാരം നല്‍കും. െഫബ്രുവരി രണ്ടിന് രാത്രി എട്ടിന് ഇടപ്പടയണി, മൂന്നിന് വലിയ ഇടപ്പടയണി. നാലിന് രാത്രി മംഗളഭൈരവിയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: