ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലിയായതിനാല് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഗുരുവായൂരപ്പന്റെ ശ്രീകോവില്‍ അടയ്ക്കും. പിന്നീട് 4.30നാണ് തുറക്കുക.
ശ്രീകോവില്‍ അടച്ചാല്‍ വിവാഹം, ചോറൂണ്, തുലാഭാരം, വാഹന പൂജ എന്നിവ നടക്കില്ല. രാത്രിയില്‍ അത്താഴപൂജ നടത്തി ഒമ്പതിന് ശ്രീലകം അടയ്ക്കും. പതിവുള്ള ചുറ്റുവിളക്ക് അന്ന് ഉണ്ടാകില്ല. ഉച്ചയ്ക്കും രാത്രിയും ഗുരുവായൂരപ്പന്റെ ശ്രീകോവില്‍ അടച്ചതിനു ശേഷമാണ് ഭഗവതിയുടെ താലപ്പൊലി എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: