പരപ്പനങ്ങാടി: പ്രധാനമന്ത്രിയുടെ ജനപ്രിയ പാര്‍പ്പിട നിര്‍മ്മാണ പദ്ധതി നടപ്പിലാക്കാന്‍ നഗരസഭകള്‍ക്ക് അലംഭാവം.
സാധാരണക്കാര്‍ക്ക് സാധ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരപ്പനങ്ങാടി നഗരസഭയില്‍ മാത്രം 1100 ഓളം അപേക്ഷകരാണുള്ളത്. അപേക്ഷകര്‍ക്ക് ലീഡ് ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പദ്ധതിയെ കുറിച്ച് ക്ലാസുകള്‍ നല്‍കുന്നതാണ് പ്രാരംഭ നടപടി. എന്നാല്‍ പരപ്പനങ്ങാടിയില്‍ ഇന്നലെ നടന്ന ക്ലാസ് വെറും ചടങ്ങ് മാത്രമായി മാറി.
150 പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന നഗരസഭ ഹാളിലാണ് 1100 പേര്‍ക്കുള്ള ക്ലാസ് നടത്തിയത്. ബിജെപി മണ്ഡലം, മുനിസിപ്പല്‍ നേതാക്കള്‍ നഗരസഭ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്നത്തെ ക്ലാസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പരപ്പനങ്ങാടി-നെടുവ പ്രദേശങ്ങളിലെ ഗുണഭോക്താക്കള്‍ക്കായി പ്രത്യേകം ക്ലാസ് നടക്കുമെന്ന് ചെയര്മാന് എച്ച്.ഹനീഫ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. വീട് അറ്റകുറ്റപ്പണിക്കും പുതിയ വീടിനും ഒരുപോലെ വായ്പ പിഎംഎവൈ പദ്ധതിയിലൂടെ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ട്. 15 വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയെന്നതും ക്രെഡിറ്റ് ലിങ്ക്ഡ് സ്കീമില്‍ കൃത്യമായി തിരിച്ചടവ് നടത്തിയാല്‍ ആറര ശതമാനം പലിശയിളവ് ലഭിക്കുമെന്നതുമാണ് ഭവനരഹിതരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നത്.
അതേ സമയം ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് ചില ബാങ്കുകള്‍ വായ്പ അനുമതിക്കാന്‍ വിമൂഖത കാണിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: