പാലാ: റിപ്പബ്ലിക് ദിനത്തില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. റാലിക്ക് ശേഷം കൊല്ലപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ളിതാംബിക കുഞ്ഞമ്മ പ്രതിജ്ഞ ചൊല്ലികൊടുത്തു.
മീനച്ചിലാര്‍ പുനര്‍ജ്ജനി പ്രസിഡന്റ് സാബു എബ്രഹാം സന്ദേശം നല്‍കി. വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ ഡോ. എന്‍.കെ. മഹാദേവന്‍, സെക്രട്ടറി ടി.എന്‍. സുകുമാരന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ഇഗ്നേഷ്യസ് തയ്യില്‍, കെ.എന്‍. പ്രശാന്ത് കുമാര്‍, സാം കുമാര്‍, ബാബു കുറ്യാത്ത്, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
















