കോട്ടയം: കെഎസ്ആര്‍ടിസിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിക്ക് ബോംബ് ഭീഷണി മുഴക്കി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. ഇന്നലെ രാവിലെ 11 മണിയോടെയാണ് ട്രഷറിയിലെ ലാന്റ് ഫോണിലേയ്‌ക്ക് അഞ്ജാത ഫോണ്‍ സന്ദേശം എത്തിയത്. ഓഫീസിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഏതു നിമിഷവും പൊട്ടുമെന്നും ആയിരുന്നു ഭീഷണി. ഉടന്‍ തന്നെ ട്രഷറിയിലെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ബോംബ് വ്യാജനാണെന്ന് സ്ഥിരീകരിച്ച് പരിശോധന അവസാനിപ്പിച്ചു. അഞ്ജാത ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണ് പോലീസ്.
















