കോട്ടയം: വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നാട്ടകം കോളജിലെ വിദ്യാര്‍ത്ഥിയായ വാഴപ്പള്ളി സ്വദേശി സരണിനാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇന്നലെ വൈകിട്ട് 3.45 ന് കോടിമതയ്‌ക്ക് സമീപമായിരുന്നു അപകടം. സ്‌കോര്‍പ്പിയോയും മറ്റൊരു കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെ സരണ്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ വാഹനം തട്ടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ ചിങ്ങവനം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















