മുള്ളേരിയ: ചന്ദനടുക്കം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര നടവതി-കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ മുള്ളേരിയ ശ്രീ ദുര്‍ഗാപരമേശ്വരി ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച കലവറ ഘോഷയാത്രയോടെയാണ് ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് കൊണ്ടയൂര്‍ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിയുടെ പ്രഭാഷണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. വൈകുന്നേരം ശ്രീ ചീരുംബാ ഭഗവതിദേവിയുടെ മുണ്ടോള്‍ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രദര്‍ശന എഴുന്നള്ളത്തും അടുക്കം പ്രാദേശിക കമ്മറ്റി കാഴ്ച സമര്‍പ്പണവും നടന്നു. രാത്രി ചീരുംബാ ഭഗവതിയുടെ തിടമ്പ് നൃത്തവും പുരാണ നാടകവും അരങ്ങേറി. ഇന്ന് രാവിലെ തുലാഭാരം 10.30 ന് ചീരുംബാ ഭഗവതിയുടെ എഴുന്നള്ളത്തും നൃത്തവും രാത്രി ക്ഷേത്ര മഹിളാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും മഞ്ചേശ്വരം ശ്രീ ബാലകൃഷ്ണന് മാസ്റ്ററുടെ ശിഷ്യവൃന്ദം അവതരിപ്പിക്കുന്ന ‘നൃത്താകര്ഷണം’ പരിപാടിയും അരങ്ങേറും. രാത്രി 12 മണിക്ക് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് ദൈവക്കോലങ്ങളുടെ കുളിച്ച് തോറ്റവും.
ഫെബ്രുവരി ഒന്നിന് രാവിലെ 3 മണിക്ക് പടവീരന്‍ ദൈവക്കോലം, 7.30 ന് പുലിച്ചാമുണ്ഡിതെയ്യം, 9 മണിക്ക് വിഷ്ണുമൂര്‍ത്തി ദൈവക്കോലം, ഉച്ചയ്ക്ക് 12 മണിക്ക് ചൂളിയാര്‍ ‘ഗവതി ദൈവക്കോലം വൈകുന്നേരം 3 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാടും നടക്കും. രണ്ടാം തീയ്യതി ഗുളികന് തെയ്യത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: