നീലേശ്വരം: ചിറപ്പുറത്തും പരിസര പ്രദേശങ്ങളിലെയും ബിജെപി പതാകകളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മേല്‍പ്പാലത്തില്‍ നിന്നും രാത്രിയുടെ മറവില്‍ ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിലേക്ക് കല്ലും സോഡാക്കൂപ്പികളും വലിച്ചെറിയുന്നത് സിപിഎം. ഏറെക്കാലമായി തുടര്‍ന്ന് വരുന്ന നടപടികളാണ്. കഴിഞ്ഞ ദിവസവും ഒട്ടേറെ സോഡാക്കുപ്പികള്‍ ചില്ലുകള്‍ തകര്‍ത്തു ബിജെപി ഓഫീസിനകത്ത് ചിതറിക്കിടക്കുകയാണ്. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന നീലേശ്വരത്ത് അക്രമത്തിന് ഒരുക്കങ്ങള്‍ നടത്തുന്ന സിപിഎം നീക്കത്തിനെതിരെ ബിജെപി യോഗം പ്രതിഷേധിച്ചു. നഗരസഭ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.മോഹനന്, വി.കൃഷ്ണകുമാര്‍, പി.കൃഷ്ണകുമാര്‍, ടി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: