കാഞ്ഞങ്ങാട്: മാര്‍ക്സിസ്റ്റ് അക്രമങ്ങളെ അപലപിക്കാന്‍ കെല്‍പ്പില്ലാത്ത വായില്ലാ കുന്നിലപ്പന്മാരാണ് കേരളത്തിലെ സാംസ്കാരിക നായകരെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ആറു പതിറ്റാണ്ടുകളായി ശ്രമിച്ചു പരാജയപ്പെട്ട സംഘടനയാണു സിപിഎമ്മെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്സിസ്റ്റ് അക്രമ രാഷ്ട്രീയത്തിനെതിരെ മഹാത്മാഗാന്ധി സ്മൃതി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന കൂട്ട സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരെഞ്ഞെടുപ്പ് ദിനത്തില്‍ തുടങ്ങിയ അക്രമം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമായി ചിത്രീകരിച്ച് ക്രമസമാധാന പ്രശ്നങ്ങളെ ലഘൂകരിച്ചു കാട്ടാനാണ്് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കണ്ണൂരില്‍ സിപിഎം അതിക്രമത്തിനിരയാകാത്ത ഒരു രാഷ്ട്രീയ-മത-സാമുദായിക-സാംസ്കാരിക സംഘടനയുമില്ല. ഓരോ അക്രമത്തിനു ശേഷവും മുറപോലെ വിളിച്ചു ചേര്‍ക്കുന്ന സമാധാന കമ്മറ്റി യോഗങ്ങളിലെ തീരുമാനങ്ങള്‍ ഏതാനും മണിക്കൂറിനുള്ളില്‍ സിപിഎം അട്ടിമറിക്കുകയാണ്. ഒരു ദശകത്തിനു മുന്‍പ് കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ വാഹനത്തിലുള്ള ബിജെപി പ്രവര്‍ത്തകരെ വാള്‍മുനയില്‍ നിര്‍ത്തി സിപിഎമ്മിനു വോട്ട് ചെയ്യണമെന്നു അനൗണ്‍സ് ചെയ്യിച്ച ദാരുണ സംഭവം കണ്ണൂരിലാണ് നടന്നത്. ജനാധിപത്യ മര്യാദകളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് പതിറ്റാണ്ടുകളായി കണ്ണൂരില്‍ അരങ്ങേറുന്നത്.
പാലക്കാട് രണ്ട് നിരപരാധികളെ ചുട്ടുകൊന്നപ്പോഴും വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പാള്‍ ഡോ.എസ് സരസ്സുവിനു കുഴിമാടം ഒരുക്കിയപ്പോഴും മഹാരാജാസ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീനയുടെ കസേര ചുട്ടുകരിച്ചപ്പോഴും പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞപ്പോഴും മൗനം പാലിച്ച സാംസ്കാരിക നായകര്‍ പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് ക്രൂരതകള്‍ക്ക് വളം വെച്ചു കൊടുക്കുകയാണെന്നും വി.കെ.സജീവന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായിക്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, ആര്.എസ്.എസ് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, സഹകാര്യവാഹുമാരായ വി.കെ.സതീശന്, പി.കൃഷ്ണന്, ഹിന്ദു ഐക്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ജില്ലാ സഹ സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, ബി.എം.എസ് മേഖലാ പ്രസിഡന്റ് എ.വി.ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സനല്‍ സ്വാഗതവും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.മനുലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: