കോഴഞ്ചേരി : പഴയതെരുവ് അപകടരഹിതമാക്കാന്‍ അടിയന്തിര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ സ്കിഡുകളും, കോര്ണിക്സ് മിററുമാണ് സ്ഥാപിച്ചിട്ടുള്ളത്. പിഡബ്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.ബിനുവിന്റെ നേതൃത്വത്തിലാണ് തിരക്കേറിയ തിരുവല്ല, കുമ്പഴ റോഡില്‍ അപകടരഹിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും ഇടുങ്ങിയ റോഡും മൂലം കോഴഞ്ചേരി പഴയതെരുവില്‍ അപകടം നിത്യസംഭവമായി മാറി. അപകടവും അപകട മരണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ വീണാ ജോര്‍ജ്ജ് എംഎല്‍എ സ്ഥലത്തെത്തി പിഡബ്യുഡി ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി പഴയതെരുവ് ജംഗ്ഷന് അപകടമുക്തമാക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴഞ്ചേരിയില്‍നിന്നും പത്തനംതിട്ട, നാരങ്ങാനം, ആറന്മുള, പന്തളം ഭാഗത്തേക്കുള്ള വണ്‍വേ റോഡില്‍ രണ്ട് ഇടത്തായിട്ടാണ് പത്ത് ലൈനുകള്‍ വീതമുള്ള സ്കിട് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം നാരങ്ങാനത്തുനിന്നും വരുന്ന വാഹനങ്ങളും വണ്‍വേ റോഡിലൂടെ വരുന്ന വാഹനങ്ങളും പരസ്പരം കാണാന്‍ കഴിയുന്ന രൂപത്തിലാണ് കോര്ണിക്സ് മിറര്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ഭാഗത്ത് സ്ഥിരം പോയിന്റ് ഡ്യൂട്ടിആരംഭിച്ചതും സുരക്ഷിതമായ യാത്രയ്ക്ക് സഹായകരമാകും എന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: