പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന കാപ്പൊലി പൈതൃകോത്സവത്തിന്റെ ഭാഗമായി ഗോത്രകലാരൂപങ്ങള്‍, അനുഷ്ഠാന കലാരൂപങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദിന ശില്‍പ്പശാല നടന്നു.
പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഡി.രവികുമാര്‍ തിരുവിതാംകൂറിലെ കളിനാടകങ്ങളെപ്പറ്റിയും കുറ്റൂര്‍ പ്രസന്നകുമാര്‍ പടയണിയും പ്രകൃതിയും എന്ന വിഷയത്തെക്കുറിച്ചും ക്ലാസെടുത്തു. കെ.അശോക് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പൈതൃകോത്സവം ചെയര്മാന് ഷാജി ആര്.നായര്‍, എസ്.ദീലീപ് കുമാര്‍, സുരേഷ് കൊണ്ടൂര്‍, വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: