പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി 7.50നും 8.25 നും മദ്ധ്യേ തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറും. ഫെബ്രുവരി 4 ന് രാവിലെ 11 ന് ഉത്സവബലി, 12 ന് മകരഭരണിസദ്യ, 2.30ന് ഘോഷയാത്ര. 6 ന് കൊടിയെഴുന്നെള്ളിപ്പിന് സ്വീകരണവും യാത്രയയപ്പും. 6.50ന് പൂമൂടല്‍, 7ന് പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപും പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലിയമ്മയും ചേര്‍ന്ന് നിര്‍വ്വഹിക്കും. 7.40ന് തിരുവാതിര, 8.10ന് ക്ലാസിക്കല്‍ നൃത്തവും ഭരതനാട്യവും, 10ന് നൃത്തനാടകം, എഴുന്നെള്ളത്ത്, ഫെബ്രുവരി 8ന് രാത്രി 7ന് നൃത്തഗാനസന്ധ്യ, 7.30ന് പള്ളിവേട്ട എഴുന്നെള്ളത്ത്, 9.30ന് നൃത്തസംഗീതനാടകം, 9ന് രാവിലെ 10ന് ആറാട്ടെഴുന്നെള്ളിപ്പ്, രാത്രി 7ന് നൃത്തനൃത്യങ്ങള്‍, 10.30ന് കൊടിയിറക്ക് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: