പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറിലേക്ക് നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിന്റെ ഉദ്ഘാടനം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്.നായര്‍ നിര്‍വ്വഹിച്ചു.
ചെറുകോല്‍ കരയില്‍ നിന്നും പരിഷത്ത് നഗറിലേക്ക് ജനങ്ങള്‍ എത്തുന്നത് ഈ താല്‍ക്കാലിക പാലത്തിലൂടെയാണ്. വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, സെക്രട്ടറി അഡ്വ. എം.പി.ശശിധരന്‍നായര്‍, ഖജാന്‍ജി എം.കെ.വിജയന്‍പിള്ള, കണ്‍വീനര്‍ കെ.എസ്. സദാശിവന് നായര്‍, റ്റി.ആര്. ഗോപാലകൃഷ്ണന് നായര്‍, എ.ആര്.വിക്രമന്‍പിള്ള, അനിരാജ് ഐക്കര, ഇലന്തൂര്‍ ഹരിദാസ്, കെ.പി. സോമന്, വേണുഗോപാല്‍ നായര്‍, രാധാമണിയമ്മ, അശോക് കെ. നായര്‍, വി.ആര്. മോഹനന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: