അരിമ്പൂര്‍: അരിമ്പൂര്‍ പഞ്ചായത്തില്‍ മയക്കുമരുന്ന് മാഫിയക്ക് ഡിവൈഎഫ്ഐ നേതൃത്വം പിന്തുണ നല്‍കുന്നതായി യുവമോര്‍ച്ച ആരോപിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരപുത്രനും ഡിവൈഎഫ്ഐ നേതാവുമായ ഇയാളെ കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയിരുന്നു.
പ്രദേശത്ത് യുവാക്കളെ മയക്കുമരുന്ന്-ലഹരിക്ക് അടിമകളാക്കുന്നത് സിപിഎം നേതൃത്വമാണ്. പോലീസിനെ നോക്കുകുത്തികളാക്കി അക്രമരാഷ്ട്രീയവും മയക്കുമരുന്ന് വില്പനയും നടത്തുകയാണ്. യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാസെക്രട്ടറി അഡ്വ. സജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. ബൃഷി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണലൂര്‍ മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍, ഉണ്ണികൃഷ്ണന് മാടമ്പത്ത്, വിനോദ് പാവറട്ടി, ജിനില്‍ കുമാര്‍, മുരളി കൃഷ്ണന്, മനോജ് മാടമ്പാട്ട്, രതീഷ് കെ.ബി, ധര്മ്മന് കുറ്റിയില്‍, ഉണ്ണികൃഷ്ണന് പുളിപറമ്പില്‍, സര്ഗമോഹനന്, പ്രതിഷ് വെളുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: